എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം - കേസ് ഈ മാസം 31ന് പരിഗണിക്കും

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം - കേസ് ഈ മാസം 31ന് പരിഗണിക്കും

 aircel maxis , p chidambaram , CBI , police , സി ബി ഐ , പി ചിദംബരം , എയര്‍സെല്‍ മാക്‌സിസ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 19 ജൂലൈ 2018 (18:35 IST)
എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐയുടെ കുറ്റപത്രം. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ചിദംബരത്തിനെയും മകനെയും കൂടാതെ വിരമിച്ചവരും അല്ലാത്തവരുമായ സർക്കാർ ഉദ്യോഗസ്ഥരടക്കം 16 പ്രതികളും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സിബിഐ പ്രത്യേക ജഡ്ജി ഒപി സൈനിക്ക് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ മാസം 31ന് കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് പരിഗണിക്കും.

2006ൽ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎൻഎക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ കാർത്തിക്ക് ബന്ധമുള്ള കമ്പനി അനധികൃത ഇടപെടൽ നടത്തിയെന്നും ഇതുവഴി 26 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ളോബൽ കമ്മ്യൂണിക്കേഷൻ സർവീസസ് ഹോൾഡിംഗ്സിന് എയർസെല്ലിൽ 5500 കോടിയുടെ നിക്ഷേപത്തിനാണ് അനുമതി തേടിയത്.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികാര്യ കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകേണ്ടിയിരുന്നത്. എന്നാൽ 600 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് അനുമതി നൽകാൻ മാത്രം അധികാരമുള്ള ധനമന്ത്രാലയം നേരിട്ട് അനുമതി നൽകുകയായിരുന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :