ന്യൂഡല്‍ഹി|
Last Modified ശനി, 27 ജൂണ്‍ 2015 (16:24 IST)
വിമാന ടിക്കറ്റ് കൂടാതെ യാത്രക്കാരുടെ ചെക്ക് ഇൻ ബാഗേജിനും ചാര്‍ജ് ഈടാക്കാന്‍ വിമാനകമ്പനികളുടെ നീക്കം. ആഭ്യന്തര സര്‍വിസ് നടത്തന്ന സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ച് വ്യോമയാന മന്ത്രാലയ ഡയറക്ടറെ സമീപിച്ചിരിക്കുകയാണ്. കമ്പനികളുടെ നിര്‍ദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാല്‍ വിമാനയാത്രച്ചെലവ് ഇനിയും ഉയരുമെന്നാണ് സൂചന.
നേരത്തേ 15 കിലോഗ്രാം വരെ ലഗേജുകള്‍ സൌജനന്യമായി കൊ്ണ്ടുപോകാന്‍ കമ്പനികള്‍ അനുമതി നല്‍കിയിരുന്നു. ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവു നൽകണമെന്ന വാദമാണ് എയർലൈനുകൾ ഉയർത്തുന്നത്. ഇതിനർഥം ബാഗേജ് ഉള്ളവർ കൂടുതൽ പണം നൽകേണ്ടി വരുമെന്നാണ്. മറ്റ് എയർലൈൻ കമ്പനികളും ഈ നീക്കത്തോട് അനുകൂല നിലപാടാണെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന കമ്പനികളാണ് പദ്ധതിയുമായി വ്യോമയാനന മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നതെങ്കിലും വിദേശ സര്‍വിസ് നടത്തുന്ന വന്‍കിട കമ്പനികളും നിര്‍ദേശത്തോട് യോജിക്കുന്നുണ്ടെന്നാണ് സൂചന.