എയര്‍ ഇന്ത്യ ടിക്കറ്റിന് വെറും 100 രൂപ!

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (11:55 IST)
എയര്‍ ഇന്ത്യ ദിനം പ്രമാണിച്ച് എയര്‍ ഇന്ത്യ
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. ഈ പ്രത്യേക നിരക്ക് പ്രകാരം യാത്രക്കാര്‍ക്ക് 100 രൂപാ ടിക്കറ്റില്‍ ചെയ്യാനാണ് അവസരമൊരുങ്ങുന്നത്.

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ആഭ്യന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക.ആഗസ്റ്റ് 27 മുതല്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 31 വരെ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ടിക്കറ്റിന് യാത്രാനികുതിയും ഇന്ധന സര്‍ച്ചാര്‍ജും അധികമായി നല്‍കണം.
എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന്റെ
ഓര്‍മ്മയ്ക്കായാണ് എയര്‍ഇന്ത്യ ദിനം ആഗസ്റ്റ് 27ന് ആചരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :