മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയ പ്രമുഖ വ്യവസായി പെണ്‍കുട്ടികളുടെ ക്ഷേമത്തിന് നല്‍കിയത് 200 കോടി!!!

ആഗ്ര, സൂറത്ത്, ലേലം, ഗുജറാത്ത് agra, surath, lelam, gujarath
ആഗ്ര| Sajith| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (16:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഖ്യാത സ്യൂട്ട് ലേലത്തില്‍ പിടിച്ച വ്യവസായി രാജ്യത്തെ ആയിരം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി 200 കോടി രൂപ നല്‍കി. ഒരാള്‍ക്ക് രണ്ടു ലക്ഷം വീതമാണ് നല്‍കിയത്. സൂറത്ത് സ്വദേശി ലവ്ജിഭായ് ബാദ്ഷയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ബില്‍ഡര്‍, വജ്ര വ്യാപാരി,സ്വകാര്യ വിമാനകമ്പനി ഉടമ എന്നീ നിലകളില്‍ പ്രശസ്തനാണ് ബാദ്ഷ. യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ മോദി ധരിച്ച 'നരേന്ദ്ര ദാമോദര്‍ മോദി' എന്നു പേരെഴുതിയ സ്യൂട്ട് ഇദ്ദേഹം 4.31 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ പിടിച്ചത്.

വൃദ്ധാവനില്‍ നടന്ന 'വാത്സല്യ ഗ്രാമം' പരിപാടിയിലാണ് ബാദ്ഷ ഈ പ്രഖ്യാപനം നടത്തിയത്. സൂറത്തില്‍ മാര്‍ച്ച് 13നാണ് പദ്ധതിയുടെ ഉദ്ഘാടനം. രാജ്യത്തെമ്പാടുനിന്നും തെരഞ്ഞെടുത്ത 1000 പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് തുക കൈമാറാണ് പരിപാടി. കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യത്തിലേക്കാണ് പണം നല്‍കുന്നത്.

ഗുജറാത്തിലെ പാടിദാര്‍ സമുദായത്തിപ്പെട്ട 5000 നവജാത പെണ്‍കുഞ്ഞുങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കഴിഞ്ഞ വര്‍ഷം അദ്ദേഹം നല്‍കിയിരുന്നു. കുട്ടികള്‍ക്ക് 21 വയസ്സാകുമ്പോള്‍ പണം ലഭിക്കുന്ന വിധത്തിലാണ് ആ പദ്ധതി. ഇതിനുള്ള പ്രീമിയം അടക്കുന്നതും അദ്ദേഹമാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :