ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് 'ലവ് ജിഹാദ്' ; ബോളിവുഡ് നടി അയിഷാ ടാക്കിയയുടെ ഭര്‍ത്താവിന് നേരിടേണ്ടി വന്നത് !

ന്യൂഡല്‍ഹി, ശനി, 29 ജൂലൈ 2017 (14:54 IST)

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി അയേഷാ ടാക്കിയയുടെ ഭര്‍ത്താവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകനുമായ ഫര്‍ഹാന്‍ അസ്മിക്ക് ഹിന്ദു സംഘടനകളുടെ വധഭീഷണി. 
 
രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസേനയുടെ ആളെന്ന് പരിചയപ്പെടുത്തിയയാളാണ് ഭീഷണിമുഴക്കിയത്. ലവ് ജിഹാദിന്റെ ഭാഗമായി ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നീയെല്ലാം മൃഗങ്ങളാണെന്ന് ഇയാള്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
 
2009 ലായിരുന്നു ഹിന്ദുവായ അയേഷാ ടാക്കിയ ഫര്‍ഹാനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മിഖായേല്‍ എന്ന പേരുള്ള ഒരു മകന്‍ കൂടിയുണ്ട്. ഫര്‍ഹാനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് അജ്ഞാതന്‍ പറഞ്ഞതായും ഫര്‍ഹാന്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഭീഷണി ഫര്‍ഹാനെ ലക്ഷ്യമിട്ടായിരുന്നില്ലെന്നും ഫര്‍ഹാന്റെ പിതാവും എപ്പോഴും വിവാദം സൃഷ്ടിക്കുകയും ചെയ്യുന്ന അബു അസ്മിയെ ലക്ഷ്യമിട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ന്യൂഡല്‍ഹി സിനിമ ബോളിവുഡ് Cinema Acter Bolly Wood New Delhi

വാര്‍ത്ത

news

‘വീണു കിടക്കുമ്പോള്‍ എല്ലാവരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ - പൊലീസുകാരനോട് ദിലീപ് പറഞ്ഞിതിങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ...

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

news

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ...

news

80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?

പന്നിയങ്കരയിലെ കല്ല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് ...