ആന്ധ്രാപ്രദേശിലെ ചി‌റ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം; മരിച്ചത് മലയാളികള്‍

ഞായര്‍, 11 മാര്‍ച്ച് 2018 (11:29 IST)

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മലയാളികൾ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീർ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്.
 
അപകടത്തില്‍ നാലു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂർ തീർഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. . 
 
ചിറ്റൂർ–തിരുപ്പതി ഹൈവേയിലെ മാധവൻ തോപ്പിലിനു സമീപമാണ് അപകടമുണ്ടായതെന്ന് ആന്ധ്രയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രജനിക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് കമല്‍ ഹാസന്‍!!

മക്കൾ നീതി മയ്യത്തിന് ജനപിന്തുണ തേടി കമൽ ഹാസൻ ഇന്ന് ഈറോഡില്‍ രാഷ്ട്രീയപര്യടനം നടത്തും. ...

news

പൂരപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു. തൃശൂരിൽ വച്ച് ഇന്നു ...

news

‘നാണമില്ലാതെ നുണ പറയരുത്, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് ടിപിയെ കൊന്നു?’; കോടിയേരിക്ക് മറുപടിയുമായി കെകെ രമ

ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ...

news

സിപി‌എമ്മിനോട് അടുക്കാന്‍ ടിപി ആഗ്രഹിച്ചിരുന്നു: കോടിയേരി

പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ സി പി എമ്മിനോട് അടുക്കണമെന്ന് ടി പി ചന്ദ്രശേഖരന്‍ ...

Widgets Magazine