വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ലോറി പാഞ്ഞു കയറി; ഒരു പൊലീസുകാരൻ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

ഞായര്‍, 4 മാര്‍ച്ച് 2018 (10:04 IST)

Widgets Magazine

കൊട്ടാരക്കര കുളക്കടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവന്ന പൊലീസുകാർക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. പൊലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ്. 
 
പൊലീസ് കൺട്രോൾ യൂണിറ്റിലെ എസ്ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റിട്ടുണ്ട്. എംസി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. 
 
മിമിക്രി കലാകാരന്മാരുടെ കാർ അപകടത്തിൽപ്പെട്ടതറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. അപകടത്തിന്റെ മഹസർ തയാറാക്കുന്നതിനിടെയാണ് എതിർവശത്ത് കൂടി അമിത വേഗതയിൽ വന്ന ലോറി ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. 
 
അപകടമണ്ടായപ്പോൾ തന്നെ നാല് പേരേയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിപിന്റെ ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് റജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയെയും ഡ്രൈവറയെും കസ്റ്റഡിയിൽ എടുത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് അപകടം അറസ്റ്റ് ക്രൈം Police Arrest Crime Accident

Widgets Magazine

വാര്‍ത്ത

news

തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ; ഇറ്റലിയിലും തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധിക്ക് ഷായുടെ വക പരിഹാസം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ...

news

ഇത് യുഗപ്പിറവി; അക്രമരാഷ്ട്രീയത്തിന് മേല്‍ ജനാധിപത്യത്തിന്‍റെ വിജയം: മോദി

സി പി എം ത്രിപുരയില്‍ സൃഷ്ടിച്ച ഭയത്തിന് മേല്‍ സമാധാനം വിജയം നേടിയെന്ന് പ്രധാനമന്ത്രി ...

news

ഞാൻ അമ്മയ്ക്ക് വാക്ക് തരുന്നു - ജാൻവിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

ബോളിവുഡിന്റെ സ്വപ്നസുന്ദരി ശ്രീദേവി അന്തരിച്ചിട്ട് ഇന്നേക്ക് 8 ദിവസം. പരിശുദ്ധമായ ...

news

സിപിഎം എന്നാൽ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളം

സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെ പറഞ്ഞ കാര്യങ്ങൾ അറംപറ്റി. സിപിഎം ...

Widgets Magazine