റംസാന്‍ നിലാവ് കാണാന്‍ മദനി; മോചനത്തിന് കടമ്പകള്‍ ബാക്കി

അബ്ദുള്‍ നാസര്‍ മദനി , ബാംഗ്ളൂർ , സുപ്രീംകോടതി
ബാംഗ്ളൂർ| jibin| Last Modified ശനി, 12 ജൂലൈ 2014 (13:07 IST)

ബാഗ്ളൂർ സ്ഫോടനക്കേസിൽ ബാഗ്ളൂർ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനി തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ പുറത്തിറങ്ങും. ഒരു മാസത്തെ ജാമ്യമാണ് അദ്ദേഹത്തിന് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

ഇന്നു രാവിലെയാണ് കോടതി ഉത്തരവിന്റെ പകർപ്പുമായി അഭിഭാഷകനും ബന്ധുക്കളും ബാംഗ്ളൂരിലേക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് കോടതി വിധി വിചാരണക്കോടതിക്ക് കൈമാറണം. എന്നാല്‍ ഇന്ന് രണ്ടാം ശനിയാഴ്ചയാണ്. കോടതി ജാമ്യം അനുവദിച്ചാലും പൊലീസിന്റെ ക്ളിയറൻസ് ആവശ്യമാണ്.

വിട്ടുപോകരുതെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരിക്കുന്നതിനാൽ എവിടെയാണ് താമസിക്കുന്നതെന്ന് പൊലീസിനെ അറിയിക്കണം.
താമസസ്ഥലം പൊലീസ് പരിശോധിച്ച് ക്ളിയറൻസ് നൽകിയാൽ മാത്രമേ ജയിലിനു പുറത്തിറങ്ങാൻ കഴിയു. ഇതിനാല്‍ ഇന്ന് വൈകുന്നേരം തന്നെ മദനിക്കുള്ള താമസസ്ഥലം കണ്ടെത്തി പൊലീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം.

കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയായ സൂഫിയയ്ക്കു കേരളം വിട്ടുപോവാൻ കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാല്‍ തന്നെ മദനിയുടെ ഭാര്യയും തിങ്കളാഴ്ച
വൈകുന്നേരത്തോടെ ബാംഗ്ളൂരില്‍ എത്തുമെന്നാണ് അറിയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :