യുയു ലളിതിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളിജിയം ശുപാര്‍ശ

ന്യൂഡല്‍ഹി| Last Modified ശനി, 12 ജൂലൈ 2014 (09:10 IST)

അമിത ഷായ്ക്കുവെണ്ടി സൊഹ്‌റാബുദ്ദീന്‍ ശൈഖ് വധത്തില്‍ ഹാജരായ യുയു ലളിതിനെ
സുപ്രീംകോടതി ജഡ്ജിയാക്കാന്‍
ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശചെയ്തത്.

ലളിതിനുപുറമേ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രഫുല്‍ചന്ദ്ര പന്ത്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരേയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ സൊഹ്‌റാബുദ്ദീന്‍
കേസില്‍ അമിക്കസ് ക്യൂറി യായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ ഒഴിവാ‍ക്കിയിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :