സോംനാഥ് ഭാരതി കീഴടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിക്ക് അപമാനം: കെജ്‌രിവാള്‍

ആം ആദ്മി , അരവിന്ദ് കെജ്‌രിവാള്‍ , സോംനാഥ് ഭാരതി , ഗാര്‍ഹിക പീഡന കേസ് , ലിപിക മിത്ര
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (09:26 IST)
ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രിയും ആം ആദ്മി പാര്‍ട്ടി എം എല്‍ എയുമായ സോംനാഥ് ഭാരതി പൊലീസില്‍ കീഴടങ്ങണമെന്ന് കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. എന്തിനാണ് ഭാരതി ജയിലില്‍ പോകാന്‍ പേടിക്കുന്നത് ? കീഴടങ്ങിയില്ലെങ്കില്‍ അത് പാര്‍ട്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അപമാനകരമാകുമെന്നും കെജ്‌രിവാള്‍ കുറിച്ചു.

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ സോംനാഥ് ഭാരതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം പൊലീസ് അദ്ദേഹത്തിന്റെ ഓഫീസിലും വസതിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തത്.

ഭാര്യ ലിപിക മിത്രയാണ് സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും കേസ് നല്‍കിയത്. 2010ലാണ് സോംനാഥും ലിപികയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വളര്‍ത്തുനായയെ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഉപദ്രവിച്ചുവെന്നും ലിപിക പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഭാരതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :