ന്യൂഡൽഹി|
സജിത്ത്|
Last Updated:
വെള്ളി, 13 ഏപ്രില്‍ 2018 (19:52 IST)
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വിവിധ ക്ഷേമപദ്ധതികൾക്കും സേവനങ്ങൾക്കും ആധാർ ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടിയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഫോണ്‍ കണക്ഷനു ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധിയും മാർച്ച് 31 വരെ നീട്ടി.
നേരത്തെ ഫെബ്രുവരി ആറ് വരെയായിരുന്നു മൊബൈല്‍ ഫോൺ കണക്ഷൻ ബന്ധിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിരുന്നത്. വിവിധ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കേണ്ട സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയ പരിധി മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നീട്ടിനൽകിയിരുന്നു. അതേസമയം ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന തുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനുവരി 17 മുതൽ അന്തിമവാദം കേൾക്കാനും കോടതി തീരുമാനിച്ചു.