ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ - പക്ഷേ ഇവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂയെന്നു മാത്രം !

ന്യൂഡല്‍ഹി, വ്യാഴം, 7 ഡിസം‌ബര്‍ 2017 (12:36 IST)

അനുബന്ധ വാര്‍ത്തകള്‍

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്കായിരിക്കും  നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു 
 
നിലവില്‍ ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഈ മാസം 31നകം തന്നെ സേവനങ്ങളെല്ലാം ബന്ധിപ്പിക്കണമെന്നും ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറ്റോണി ജനറല്‍ കെ കെ വേണുഗോപലാണ് സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്. 
 
അതേസമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് വിവരം. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. 
 
നിലവില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതികള്‍ ഇങ്ങനെ: 
 
പാന്‍ കാര്‍ഡ്: 2017 ഡിസംബര്‍ 31
ബാങ്ക് അക്കൗണ്ട്: 2017 ഡിസംബര്‍ 31
സാമൂഹിക ക്ഷേമ പദ്ധതികള്‍: 2017 ഡിസംബര്‍ 31
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്: 2017 ഡിസംബര്‍ 31
മൊബൈല്‍ കണക്ഷനുകള്‍: 2018 ഫെബ്രുവരി 6ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേന്ദ്രസര്‍ക്കാര്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ആധാര്‍ Aadhaar Aadhaar Linking Supreme Court Central Govt

വാര്‍ത്ത

news

കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ...

news

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി

നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ ...

news

‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി ...

news

ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ എം ഇ എസ് ...

Widgets Magazine