കോട്ടയം :
പ്ലസ് ടു വിദ്യർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷ് മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ അക്ഷയ് പരീക്ഷയ്ക്ക സ്കൂളിലെത്തിയിരുന്നു. പിന്നീട് വൈകിട്ടാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.