ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ 72 മരണം, സഹായം അഭ്യർത്ഥിച്ച് മമത, ദുരന്തബാധിതർക്കൊപ്പമെന്ന് മോദി

അഭിറാം മനോഹർ| Last Modified വ്യാഴം, 21 മെയ് 2020 (17:46 IST)
പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ആഞ്ഞടിച്ച ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ മാത്രം 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി.കൊൽക്കത്തയിൽ മാത്രം 15 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.വീടിന് മുകളിൽ മരങ്ങൾ വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളെന്ന് മമത ബാനർജി വ്യക്തമാക്കി.

ഇത്തരത്തിലൊരു സർവനാശം മുൻപ് കണ്ടിട്ടില്ലെന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി എത്രയും വേഗം സഹായം നൽകണമെന്നും മമത ബാനർജി കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചു.ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൺ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ.കൊവിഡിനേക്കാൾ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനം നേരിടുന്നതെന്നും മമതാ ബാനർജി പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടര ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.നിലവിലെ സ്ഥിതിഗതികൾ പരിസോധിക്കാനായി പ്രധാനമന്ത്രിയോട് സംസ്ഥാനം സന്ദർശിക്കാനും മമത ആവശ്യപ്പെട്ടു.

അതേസമയം പശ്ചിമബംഗാളിലെ ദൃശ്യങ്ങൾ കണ്ടെന്നും ഈ വെല്ലുവിളി നിറഞ്ഞ അവസരത്തിൽ രാജ്യം മുഴുവനും പശ്ചിമബംഗാളിന് ഒപ്പമുണ്ടെന്നും അവിടത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :