മണിക്കൂറിൽ 185 കിമീ വേഗത, ഉംപുൺ ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് പ്രവേശിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (17:08 IST)
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു.പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ഉംപുൺ കരയിലേക്ക് കേറുന്നത്. ഉച്ചയ്‌ക്ക് രണ്ടരക്ക് കരതൊട്ട കാറ്റ് അടുത്ത നാല് മണിക്കൂറിൽ പൂർണമായും കരയിലേക്ക് കയറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ 265 വേഗതയിൽ വീശിയിരുന്ന കാറ്റിന് കര തൊടുമ്പോൾ 185 കിമീ വേഗതയുണ്ടാകും. കാറ്റ് ആഞ്ഞടിക്കുമെന്ന പ്രവചനമുഌഅതിനാൽ ശ്ചിമബം​ഗാൾ, സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്.ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്.ഇവിടെ നിരവധി വീടുകൾ തകർന്നതായാണ് വിവരം.കൊൽക്കത്തയിൽ മേ‌ൽപാലങ്ങൾ അടച്ചു.ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.അതേസമയം ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു.

ഉംപൂൺ ചുഴലിക്കാറ്റിന്റെ ഭാഗമായി ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.കരതൊട്ട ശേഷം കാറ്റിന്റെ വേഗത കുറയുമെങ്കിലും കനത്ത മഴ തുടരും.ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഒഡിഷയിലും ബംഗാളിലുമുണ്ട്.അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :