450 വര്‍ഷം മുന്‍പ് തന്നെ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്നു

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പ്രവചിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ വ

ന്യൂഡല്‍ഹി, ലോകസഭാ, നരേന്ദ്ര മോദി, കിരണ്‍ റിജ്ജു New Delhi, Loksabha, Narendra Modi, Kiran Rijju
ന്യൂഡല്‍ഹി| rahul balan| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (21:00 IST)
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പ്രവചിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ വെളിപ്പെടുത്തല്‍.

ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. 1555ല്‍ ഫ്രഞ്ച് ചിന്തകന്‍ നോസ്ട്രഡാംസ് മോദി അധികാരത്തിലെത്തുന്നത് പ്രവചിച്ചിരുന്നതായാണ് റിജ്ജു പറയുന്നത്.
2014 മുതല്‍ 2026 വരെ ഇന്ത്യയെ ഒരു മനുഷ്യന്‍ നയിക്കുമെന്നാണ് നൊസ്ട്രഡാംസ് പ്രവചിച്ചതെന്നാണ് റിജ്ജു പറയുന്നത്. ആദ്യം ജനങ്ങള്‍ വെറുക്കുന്ന ആ ഭരണാധികാരി, പിന്നീട് ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറുമെന്നും, രാജ്യത്തിന്റെ ദിശ തന്നെ മാറ്റുമെന്നും നൊസ്ട്രഡാംസ് പറഞ്ഞിരുന്നത്രേ.

മധ്യവയസ്‌കനും അതികായനുമായ ഈ ഭരണാധികാരി ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാമതെത്തുമെന്നാണ് നൊസ്ട്രഡാംസ് പ്രവചിച്ചതെന്ന് റിജ്ജു പറയുന്നത്.

ഭാവികാര്യങ്ങളെക്കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് നൊസ്ട്രഡാംസ്. മോദിയേക്കുറിച്ച് അദ്ദേഹം 500 വര്‍ഷം മുന്‍പ് പ്രവചനം നടത്തിയെന്നതിനെ തമാശയായാണ് പലരും കാണുന്നത്. റിജ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി നിരവധിപേര്‍ രംഗത്തെത്തി. ഇങ്ങനെയൊരു മന്ത്രി ഉണ്ടാകുമെന്ന് നൊസ്ട്രഡാംസ് പ്രവചിച്ചില്ലല്ലോ എന്നാണ് ചിലരുടെ കമന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :