Widgets Magazine Widgets Magazine

സ്വകാര്യ ബസ് മറിഞ്ഞ് 44 മരണം; മരണസംഖ്യ ഉയര്‍ന്നേക്കും

ഷിം‌ല, ബുധന്‍, 19 ഏപ്രില്‍ 2017 (13:45 IST)

Widgets Magazine

സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 44 മരണം. ഹിമാചൽപ്രദേശിൽ ജില്ലയിലെ നേർവയിലാണ് ദാരുണമായ അപകടമുണ്ടായത്. ടോൺസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. അന്‍പത്തിയാറോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
ഉത്തരാഖണ്ഡിലെ ടിയൂനി എന്ന സ്ഥലത്തേക്ക് സഞ്ചരിച്ച ബസായിരുന്നു ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞ ഉടന്‍‌തന്നെ സിർമോർ പൊലീസ് സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചിന്നമ്മ ക്യാമ്പ് പിളരുന്നു ? പിടിമുറുക്കി പനീർസെൽവം; തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്...

ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിലെ ഇരുപക്ഷക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലി വീണ്ടും ...

news

കോടികള്‍ വിലയുള്ള കാര്‍ ശേഖരം, മല്യ ജീവിച്ചത് ആഡംബരത്തോടെ

ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ ...

news

കൊട്ടിയൂർ പീഡനക്കേസ്; മാധ്യമങ്ങ‌ൾക്കെതിരെ പൊലീസ് കേസെടുത്തു

കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ്. ...

news

നടി അക്രമിക്കപ്പെട്ട സംഭവം: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താന്‍ ...

Widgets Magazine Widgets Magazine