ലാഭവിഹിതം ഉയർത്താനും ഓഹരി തിരിച്ചുവാങ്ങാനും തയ്യാറായി ഇൻഫോസിസ്

പുതിയ തീരുമാനങ്ങളുമായി ഇൻഫോസിസ്

aparna shaji| Last Modified വെള്ളി, 14 ഏപ്രില്‍ 2017 (12:50 IST)
ഓഹരി തിരിച്ചുവാങ്ങാനും ലാഭവിഹിതം ഉയർത്താനും ഇൻഫോസിസ് തീരുമാനിച്ചു. ഭരണരീതികളും നടപടികളും സംബന്ധിച്ച് ഇൻഫോസിസ് സ്ഥാപകരും ബോർഡ് ഓഫ് ഡയറക്ടേഴ്സും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെയാണ് ഈ തീരുമാനം.

ഓഹരി തിരിച്ചുവാങ്ങുന്നതിലൂടെ 13,000 കോടി രൂപ ഓഹരി ഉടമകളുടെ കൈകളിലെത്തും. നടപ്പു സാമ്പത്തിക വർഷം പുതിയ പദ്ധതി നടപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വാർഷിക അധിക വരുമാനത്തിന്റെ 70% ലാഭവിഹിതമായി നൽകിയേക്കും.

ടാറ്റാ കൺസൽറ്റൻസി സർവീസസ് 16,000 കോടി രൂപ ചെലവഴിച്ചും, കോഗ്നിസന്റ് 340 കോടി ഡോളർ മുതൽമുടക്കിയും ഓഹരി തിരികെ വാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനി 3603 കോടി രൂപ ലാഭം നേടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :