400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമെടുത്ത് ഓടിയത് ഒരു കിലോമീറ്റര്‍! - സ്വന്തം ജീവന്‍ പോലും നോക്കിയില്ല

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (07:43 IST)

Widgets Magazine

സ്കൂളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഹെഡ് കോണ്‍‌സ്റ്റബിള്‍ അഭിഷേക് പട്ടേലും സംഘവും ആ സ്കൂളില്‍ എത്തിയത്. പരിശോധനയില്‍ ബോംബ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കുട്ടികളെ രക്ഷിക്കാന്‍ കോണ്‍‌സ്റ്റബിള്‍ ചെയ്തത് കേട്ടാല്‍ അരുമൊന്ന് ഞെട്ടും. 
 
ബോംബ് സ്ഫോടനത്തില്‍ നിന്നും സ്കൂളിനേയും 400 കുട്ടികളേയും രക്ഷിക്കാന്‍ അദ്ദേഹം സ്വന്തം ജീവന്‍ മറന്നു. കയ്യില്‍ കിട്ടിയ ബോംബുമായി അദ്ദേഹം ഓടിയത് ഒരു കിലോമീറ്റര്‍‍. മധ്യപ്രദേശിലെ ചിത്തോറയില്‍ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. സ്‌കൂളില്‍ ബോംബുവച്ചു എന്ന വാര്‍ത്തയറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകരാണ് ചിത്രം പുറത്തുവിട്ടത്.
 
കുട്ടികളെ രക്ഷപ്പെടുത്തുക, സുരക്ഷിതരാക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കപ്പോള്‍ ഉണ്ടായിരുന്നുള്ളുവെന്ന് കോണ്‍‌സ്റ്റബിള്‍ വ്യക്തമാക്കി. ബോംബ് പൊട്ടിയാല്‍ അരകീലോമീറ്റര്‍ വരെ ആഘാതമുണ്ടായേക്കാം. ഇതിനാലാണ് അത്രേയും ദൂരം ഓടിയതെന്നും അദ്ദേഹം വ്യക്തമാക്കി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിധി കാത്ത് ഗുര്‍മീതിന്റെ അനുയായികള്‍; പഞ്ചാബും ഹരിയാനയും വീണ്ടും കലാപ ഭീതിയില്‍

ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് ...

news

പിണറായിയോടൊപ്പം പീഡനവീരൻ ആൾദൈവം ? വീണ്ടും പാളിപ്പോയ ഫോട്ടോഷോപ്പ് തന്ത്രം - സംഘികളെ പൊളിച്ചടക്കി സോഷ്യൽ മീഡിയ

ഉത്തരേന്ത്യയിലെ ആള്‍ദൈവം ഗുര്‍മീത് റാം റഹമിന്റെ പേരില്‍ കലാപങ്ങള്‍ തുടരുമ്പോള്‍ വ്യാജ ...

news

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം

കോട്ടയം മാങ്ങാനത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് വെട്ടിനുറുക്കിയ ശേഷം ...

news

ദിനകരന്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാര്‍ കൂടി; പളനിസാമിയെ പാർട്ടി ചുമതലകളിൽ നിന്നു നീക്കി

ആശങ്കകള്‍ ഒഴിയാതെ തമിഴ്നാട് രാഷ്ട്രീയം. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തുനിഞ്ഞിറങ്ങിയ ...

Widgets Magazine