‘കുറച്ചു മാത്രം സംസാരിക്കും, ആരെയും ഭയമില്ല, വിട്ടുവീഴ്‌ച പ്രതീക്ഷിക്കേണ്ട’; റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്‌ജി നിസാരക്കാരനല്ല

‘കുറച്ചു മാത്രം സംസാരിക്കും, ആരെയും ഭയമില്ല, വിട്ടുവീഴ്‌ച പ്രതീക്ഷിക്കേണ്ട’; റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്‌ജി നിസാരക്കാരനല്ല

  Gurmeet Ram Rahim Singh , Ram Rahim , Jagdeep Singh , CBI , police , HAriyana , ഗുർമീത് റാം റഹിം സിംഗ്, മാനഭംഗക്കേസ് , ജഗ്ദീപ് സിംഗ് , ജ‍ഡ്ജി , അഭിഭാഷകന്‍ , പൊലീസ് , ആള്‍ദൈവം
ചണ്ഡിഗഢ്| jibin| Last Updated: ശനി, 26 ഓഗസ്റ്റ് 2017 (18:58 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്‌ജി ആരാണെന്ന ചര്‍ച്ച മാധ്യമങ്ങളിലടക്കം സജീവമാണ്. 15 വർഷമായി ആരും ശ്രദ്ധിക്കാതിരുന്ന കേസില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതെ നിയമ പുസ്‌തകങ്ങളെ മാത്രം മാനിച്ച് ധീരമായി വിധി പറഞ്ഞത് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗാണ്.

രാഷ്‌ട്രീയതലത്തിലെ സ്വാധീന ശക്തിക്കൊപ്പം കോടിക്കണക്കിന് അനുയായികളുമുള്ള ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച ജഗ്ദീപ് സിംഗിനെ അഭിനന്ദിച്ച് ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.


ദേശീയശ്രദ്ധ മുഴുവൻ ആകര്‍ഷിച്ച കേസില്‍ വിധി പറഞ്ഞ ജഗ്ദീപ് സിംഗ് കര്‍ക്കശക്കാരനായ ജ‍ഡ്ജിയാണെന്നാണ് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതിരിക്കുകയും എല്ലാം നേർവഴിക്കു
നീങ്ങണമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന വ്യക്തിയായതിനാല്‍ അഭിഭാഷകര്‍ക്കിടെയിലും സഹപ്രവര്‍ത്തകര്‍ക്കിടെയില്‍
ജഗ്ദീപ് സിംഗിന് വലിയ ബഹുമാനമാണ് ലഭിക്കുന്നത്.

വളരെ കുറച്ചു മാത്രം സംസാരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന ജഗ്ദീപ് സിംഗ് പ്രശസ്തി ആഗ്രഹിക്കുന്ന വ്യക്തിയല്ലെന്നാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന ഒരു അഭിഭാഷകൻ പറയുന്നത്. നാട്ടുകാര്‍ക്കിടെയിലും ജഗ്ദീപ് സിംഗിന് വീരപരിവേഷമാണുള്ളത്.


ഹിസാറിൽനിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെ റോഡ് അപകടത്തില്‍ പരുക്കേറ്റവരെ കണ്ട് കാര്‍ നിറുത്തുകയും സ്വന്തം സുരക്ഷ അവഗണിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌ത സിംഗിന്റെ പ്രവര്‍ത്തി ഇപ്പോഴും ജനങ്ങള്‍ മറന്നിട്ടില്ല.

തിങ്കളാഴ്ച ഗുർമീത് റാം റഹിം സിംഗിന് ശിക്ഷ പറയാനിരിക്കെ ശക്തമായ സുരക്ഷയുടെ നടുവിലാണ് ജഗ്ദീപ് സിംഗ്. അതേസമയം, സുരക്ഷ ശക്തമാക്കിയതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പ‍ഞ്ചാബ് യൂണിവേഴ്സിറ്റിയിൽ‌ നിന്ന് രണ്ടായിരത്തില്‍ നിയമബിരുദം സമ്പാദിച്ച സിംഗ് 2000– 2012 കാലഘട്ടത്തിൽ പഞ്ചാബ്– ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള സിവിൽ, ക്രിമിനൽ അഭിഭാഷകനായിരുന്നു. 2012ല്‍ ഹരിയാന ജുഡിഷ്യൽ സർവീസസിൽ ചേർന്നു. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. 2016ലാണ് സിബിഐ സ്പെഷൽ ജഡ്ജ് ആയി ജഗ്ദീപ് സിംഗിന് നിയമനം ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ ...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയുമെന്ന് കേന്ദ്ര ...

നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്; സെലന്‍സ്‌കിയോട് ...

നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്; സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് ട്രംപ്!
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ...

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരെ ...

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നു; ഇനി കണ്ടെത്താനുള്ളത് 25 പേരെ
ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. ഇനി ...

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക ...

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില ...

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ...

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'
മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രസ്താവനകളും രാഷ്ട്രീയ നിലപാടുകളും പ്രഖ്യാപിക്കരുത്