കൊവിഡിൽ അടിപതറി കേന്ദ്ര‌സർക്കാർ, ഒരാഴ്‌ചക്കിടെ തിരുത്തിയത് നാല് തീരുമാനങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (21:32 IST)
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ഒരാഴ്‌ചക്കിടെ കേന്ദ്ര സർക്കാരിന് തിരുത്തേണ്ടി വന്നത് നാല് തീരുമാനങ്ങൾ. സർക്കാരിന്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്ന് സ്ഥാപിക്കുന്നതാണ് അടുത്തിടെ മാറ്റം വരുത്തിയ നാല് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായതാണ് തീരുമാനങ്ങൾ തിരുത്തുവാൻ സർക്കാരിന് പ്രേരണയായത്.

ഭാരതത്തിൽ ലോകത്തെ ഏത് വാക്‌സിനേക്കാളും വിലക്കുറവുണ്ട് ഉപയോഗം ലലിതമാണ്. രണ്ട് വാക്‌സിനുകൾ ഉള്ളതിനാൽ മറ്റ് വിദേശ വാക്‌സിനുകൾക്ക് അനുമതി നൽകേണ്ടതില്ല എന്നായിരുന്നു സർക്കാരിന്റെ ആദ്യ നയം. എന്നാൽ പ്രതിദിന കൊവിഡ് കേസുകൾ പ്രതിദിന കേസുകൾ രണ്ടു ലക്ഷത്തിനടുത്ത് എത്തിയതോടെ പെട്ടെന്ന് നയം മാറ്റി. അപേക്ഷിച്ചാൽ വിദേശ മരുന്നുകൾക്ക് 3 ദിവസത്തിനകം ലൈസൻസ് നൽകാമെന്ന് തീരുമാനമാ‌യി.

വാക്‌സിൻ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് ആദ്യം മുഖം തിരിച്ചെങ്കിലും സർക്കാർ ഈ തീരുമാനവും തിരുത്തി. മരുന്ന് കമ്പനികൾക്ക് അഡ്വാൻസ് തുക നിരസിച്ച കേന്ദ്രം ഇന്നലെ 4,500 കോടി കൂടുതൽ മരുന്ന് ഉത്‌പാദിക്കാനായി നൽകാൻ തീരുമാനിച്ചു.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ ഒഴിവാക്കാനും വെട്ടിക്കുറയ്ക്കാനും പ്രതിപക്ഷം തീരുമാനിച്ചപ്പോഴും എതിർത്ത ബിജെപി അവസാനം ജനക്കൂട്ടം അപകടമാകുമെന്ന് കണ്ട് പ്രചാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് രണ്ട് ലക്ഷം കഴിഞ്ഞപ്പോൾ പോലും ബംഗാളിൽ വലിയ ജനക്കൂട്ടങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :