നിഹാരിക കെ.എസ്|
Last Modified ഞായര്‍, 5 ജനുവരി 2025 (08:30 IST)
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. 4 സൈനികർ വീരമൃത്യു വരിച്ചു. ജില്ലയിലെ സദർ കൂട്ട് പയീൻ മേഖലയ്ക്ക് സമീപം ശനിയാഴ്ച്ചയാണ് സംഭവം. അപകടത്തിൽ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
അതേസമയം 2024 ഡിസംബർ 24 ന് പൂഞ്ച് ജില്ലയിൽ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ 2024 നവംബർ 4 ന് , രജൗരി ജില്ലയിൽ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണതിനെത്തുടർന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.