'എനിക്ക് ആരാധകരില്ല, ഉള്ളത് ആർമി': അല്ലു അർജുനെതിരെ പരാതി

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (09:15 IST)
അല്ലു അർജുന്റെ പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രീ റിലീസിലായി വൻ തുകയാണ് ചിത്രം നേടിയത്. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാകുമെന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി അല്ലുവും നടി രശ്മിക മന്ദാനയും തിരക്കിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ വെച്ച് തന്റെ ആരാധകരെ 'ആർമി' എന്ന് അല്ലു അർജുന് വിളിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമുയർന്നു.

അല്ലു അർജുനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീൻ പീസ് എൻവയോൺമെന്റ് ആൻഡ് വാട്ടർ ഹാർവസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീനിവാസ് ഗൗഡ്. ഹൈദരാബാദ് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലാണ് ശ്രീനിവാസ്, അല്ലു അർജുനെതിരെ പരാതി നൽകിയിരിക്കുന്നത്. ആരാധകരെ സൈന്യമായി ഉപമിക്കരുതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.

രാജ്യത്തെ സംരക്ഷിക്കുന്നവരാണ് സൈനികർ. സൈന്യം മാന്യമായ പദവിയാണ്. ആരാധകരെ വിളിക്കുന്നതിനായി ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്. പകരം ഉപയോഗിക്കാൻ കഴിയാവുന്ന മറ്റ് നിരവധി പദങ്ങളുണ്ടെന്നും പരത്തിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 'എനിക്ക് ആരാധകരില്ല. എനിക്കുള്ളത് സൈന്യമാണ്. ഞാൻ അവരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവർ എനിക്കൊപ്പം നിൽക്കും. ഒരു സൈന്യത്തെ പോലെയാണ് എന്റെ ആരാധകർ എനിക്കൊപ്പം നിൽക്കുന്നത്. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ ചിത്രം ഹിറ്റാവുകയാണെങ്കിൽ എന്റെ ആരാധകർക്കായി ഞാൻ ഈ ചിത്രം സമർപ്പിക്കും”, എന്നായിരുന്നു അല്ലു അർജുന്റെ വാക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ...

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം
മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് ആനകളുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ...

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ...

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്
തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...