കേരളത്തിന്റെ ഓര്‍മയില്‍ ആന്ധ്രയിൽ പോയി കല്ലമ്മക്കായ പെറുക്കാൻ നിന്നാൽ ഇങ്ങനെയിരിക്കും; മലയാളി യുവാക്കൾ അറസ്റ്റിൽ

കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണ പദാര്‍ഥമല്ല.

Last Modified തിങ്കള്‍, 29 ജൂലൈ 2019 (13:22 IST)
പെറുക്കിയ മലയാളി യുവാക്കള്‍ ആന്ധ്രാപ്രദേശില്‍ അറസ്റ്റിൽ‍. കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണ പദാര്‍ഥമല്ല.കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ എടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.നാലു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെയാണു വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ ഇവ ആഹാരമാക്കുന്നവയാണ് എന്ന് ഇവര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഇവര്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജനെ വിവരമറിയിക്കുകയായിരുന്നു. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :