ക്ഷേത്രനിര്‍മാണത്തിന് ഭിക്ഷക്കാരന്‍ സംഭാവനയായി നല്‍കിയത് മൂന്നരലക്ഷം രൂപ: അന്തംവിട്ട് നാട്ടുകാര്‍

തന്റെ ജോലി മികച്ച രീതിയില്‍ പോകുന്നതിനാലാണ് ക്ഷേത്രത്തിന് സംഭാവന ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞു.

Last Modified ചൊവ്വ, 11 ജൂണ്‍ 2019 (10:11 IST)
ആന്ധ്രാപ്രദേശിലെ ശ്രീകാകുലം ജില്ലയിലെ ഭിക്ഷക്കാരനാണ് ക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി മൂന്നരലക്ഷം രൂപ നല്‍കിയത്. കാമരാജ് എന്നു പേരുള്ള അറുപതുകാരനാണ് ഈ മഹാമനസ്‌കത കാണിച്ചത്. തന്റെ ജോലി മികച്ച രീതിയില്‍ പോകുന്നതിനാലാണ് ക്ഷേത്രത്തിന് സംഭാവന ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞു. ഭാവിയിലും ക്ഷേത്രത്തിന് സംഭാവന നല്‍കുമെന്ന് ഇയാള്‍ പറയുന്നു.

അതേസമയം, ഇയാള്‍ പൂര്‍ണമായും ഒരു യാചകനല്ല. മറ്റുള്ളവരെ പോലെ കുടുംബവും ഭൂമിയുമെല്ലാം ഇയാള്‍ക്കുമുണ്ട്. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഒരു സ്‌ഫോടനത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. സര്‍ക്കാരില്‍ നിന്ന് 2000 രൂപ പെന്‍ഷനും ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :