ന്യുഡല്‍ഹി|
Last Updated:
വ്യാഴം, 20 നവംബര്‍ 2014 (17:47 IST)
2 ജി അഴിമതി കേസില്‍ അന്വേഷണ ചുമതലയില്‍ നിന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സ്വമേധയ മാറി നില്‍ക്കണമെന്ന് സുപ്രീം കോടതി. ഡയറക്ടര്‍ക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും
സിന്‍ഹയ്‌ക്കെതിരെ പരാതിക്കാരന്‍ നല്‍കിയ വിവരങ്ങള്‍ വിശ്വസനീയവും സ്വീകാര്യവുമാണെന്നും കോടതി പറഞ്ഞു.
കേസിലെ ആരോപണവിധേയരുമായി സിന്‍ഹ ഡല്‍ഹിയിലെ വസതിയില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി സിന്‍ഹയുടെ വസതിയിലെ
സന്ദര്‍ശക ഡയറിയാണ് പ്രശാന്ത് ഭൂഷന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയത്. അഭിഭാഷകനായ പ്രശാന്ത് ഭുഷണ്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.