റോജി റോയിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വി എസ്

തിരുവനന്തപുരം| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (12:59 IST)
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റോജി റോയി മരണപ്പട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചിട്ടും നടപടിയെടുത്തില്ല. സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടുവരണം റോജിയുടെ മരണത്തെപ്പറ്റി പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതിനിടെ റോജി റോയിയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുകയാണ്. ആക്ഷന്‍ കൗണ്‍സിലിന്റെയും ഫേസ്ബുക്ക് കൂട്ടായ്മയുടേയും നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. ഇന്ന് ഫേസ്ബുക്കില്‍ കരിദിനം ആചരിക്കുകയാണ്. ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്ത് നടപടി ആരംഭിക്കും വരെ പ്രക്ഷോഭം തുടരും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :