24 വയസ്സുള്ള യുവതിയാണ് ഹാദിയ, തന്റെ സംരക്ഷകന്‍ ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്: സുപ്രിംകോടതി

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (12:09 IST)

Widgets Magazine

ഹാദിയക്കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ ഹാദിയയുടെ സംരക്ഷണാവകാശം പൂര്‍ണമായും പിതാവിനല്ലെന്ന് സുപ്രിംകോടതി. 24 വയസ്സുള്ള യുവതിയാണെന്നും തിരഞ്ഞെടുപ്പിനുള്ള അവകാശം അവര്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. 
 
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് മാറ്റിവെയ്ക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് മാറ്റിവെച്ചു. വാദം ഇന്ന് നടന്നില്ല.
 
വാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം മെയ് 24നായിരുന്നു കേരള ഹൈക്കോടതി റദ്ദാക്കിയത്. 
 
തന്റെ മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുലകളെ മുലയെന്നല്ലാതെ എന്താണ് പറയേണ്ടത്? - ജലീഷയുടെ കവിത നീക്കം ചെയ്യിച്ചത് സദാചാരവാദികള്‍

സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ വൈറലായ ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്കില്‍ ...

news

പ്രതീക്ഷ കൈവിടാതെ ദിലീപ്, ആവേശപൂര്‍വ്വം ആരാധകര്‍; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന ...

news

‘എടാ ഞാന്‍ ആ തെറ്റ് ചെയ്തിട്ടില്ലെന്ന് ദൈവത്തിനറിയാം, ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമ’ - അരുണ്‍ ഗോപിയോട് ദിലീപ് പറഞ്ഞത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിന്റെ പങ്കുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന ...

news

ദിലീപും ആക്രമിക്കപ്പെട്ട നടിയും ഒന്നിച്ചഭിനയിക്കും?! - വൈറലാകുന്ന വാക്കുകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവും കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ അറസ്റ്റ് ...

Widgets Magazine