അമേരിക്കയിലെ ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ ഭീകരാക്രമണം: ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തി, നിരവധിപേര്‍ക്ക് പരുക്ക്

ലാസ് വേഗസ്, തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (13:41 IST)

Las Vegas ,  Terrorism ,  Terrorist Attack ,  Las Vegas Attack ,  ലാസ്‌ വെഗാസ് ,  ഭീകരാക്രമണം ,  പരുക്ക് ,  മരണം , പൊലീസ്

അമേരിക്കയിലെ ലാസ്‌ വെഗാസില്‍ ഉണ്ടായ വെടിവയ്പില്‍ ഇരുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.   
 
രാത്രി പത്ത് മണിയോടെ കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പൊലീസ് നടത്തിയ പ്രതിരോധത്തില്‍ ഒരു അക്രമിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. അക്രമികളെ കീഴ്‌പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
 
നിരവധി കലാകാരന്മാരാണ് പരിപാടി അവതരിപ്പിക്കാനായി എത്തിയിരുന്നത്. വെടിവെപ്പില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ഹോട്ടലിനു പുറത്തേക്കോടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും

വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനത്തോളമാണ് ...

news

പാക് വെടിവെപ്പ്: ജമ്മുകശ്മീരില്‍ രണ്ടുപേര്‍ മരിച്ചു, അ‍ഞ്ച് പേര്‍ക്ക് പരിക്ക്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ...

news

രാഷ്ട്രപിതാവിന്റെ ആശയങ്ങള്‍ ലോകത്തിന് ഏറെ പ്രചോദനം; പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നു: പ്രധാനമന്ത്രി

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്താകമാനമുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്ന് ...

Widgets Magazine