ഗുലാം അലി ബൌണ്ടറിക്ക് പുറത്ത്; ഈഡന്‍ ഗാര്‍ഡനില്‍ പാടേണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത| jibin| Last Modified വെള്ളി, 8 ജനുവരി 2016 (13:24 IST)
ട്വന്റി-20 ലോകകപ്പ് അടുത്തുവരുന്നതിനാല്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി നടത്താന്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റേഡിയം വിട്ടുനല്‍കില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായിരുന്ന സൌരവ് ഗാംഗുലി.

ഈഡന്‍ ഗാര്‍ഡനില്‍ പന്ത്രണ്ടാം തിയതിയാണ് ഗുലാം അലിയുടെ ഗസല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി 15ന് ഐസിസി ഈഡനില്‍ പരിശോധന നടത്താന്‍ എത്തു. സ്‌റ്റേഡിയത്തിന് എന്തെങ്കിലും തകരാര്‍ ഉള്ളതായി കണ്ടെത്തിയാല്‍ മത്സരങ്ങള്‍ക്ക് വിലക്ക് വീണേക്കാം. ലോകകപ്പിന്റെ ഫൈനല്‍ ഈഡനിലാണ് ഈ സാഹചര്യത്തില്‍ സ്‌റ്റേഡിയത്തില്‍ ഗസല്‍ നടത്തേണ്ടെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം.

ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനു കത്തയച്ചതായും ഗാംഗുലി അറിയിച്ചു. പുരുഷ- വനിതാ വിഭാഗങ്ങളിലെ ഫൈനല്‍ ഉള്‍പ്പെടെ ട്വന്റി-20 ലോകകപ്പിലെ ആറു മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡനില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് ഫൈനല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :