തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 20 കുട്ടികള്‍ മരിച്ചു

ഹൈദരാബാദ്| Last Updated: വ്യാഴം, 24 ജൂലൈ 2014 (13:56 IST)
തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 20 കുട്ടികള്‍ മരിച്ചു. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. 30 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

മേദക്ക് ജില്ലയിലാണ് അപകടം ഉണ്ടായത്. ആളില്ലാ റെയില്‍വേ ക്രോസ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. കക്കാടിയ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ച ബസുമായി ട്രെയിന്‍ കുറച്ചു ദൂരം പോയതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :