മെട്രോ ട്രെയിന്‍ വാതില്‍ തുറന്ന് വച്ച് സര്‍വ്വീസ് നടത്തി; എഞ്ചിന്‍ ഓപ്പറേറ്റര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി:| Last Updated: വ്യാഴം, 17 ജൂലൈ 2014 (16:30 IST)
ഡല്‍ഹിയില്‍
മെട്രോ ട്രെയിന്‍
വാതില്‍ തുറന്നു വച്ച് സര്‍വ്വീസ് നടത്തിയത് യാത്രക്കരില്‍ ഭീതി പടര്‍ത്തി.ഹുഡ സിറ്റി സെന്റര്‍ ജഹാങ്കിര്‍ പുരി ലൈനിലെ
രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.സംഭവത്തില്‍ എഞ്ചിന്‍ ഓപ്പറേറ്ററെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സസ്പെന്‍ഡ്
ചെയ്തു.

ട്രൈനിനിന്റെ ഇടതുവശത്തെ വാതിലുകള്‍ എല്ലാം തന്നെ തുറന്ന നിലയിലായിരുന്നു.വാതിലുകള്‍ തുറന്നാണ് കിടക്കുന്നതെന്ന് യാത്രക്കാര്‍ ഡ്രൈവറെ അറിയിച്ചെങ്കിലും വാതിലുകള്‍ അടക്കാന്‍ ശ്രമിച്ചില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സാങ്കേതിക തകരാറുമൂലമാണ് വാതിലുകള്‍ അടയാതിരുന്നാണ് കരുതപ്പെടുന്നത്. ഘിറ്റോര്‍ണി സ്റ്റേഷനില്‍ എത്തിയതിനു ശേഷമാണ് ട്രൈനിന്റെ വാതിലുകള്‍ അടച്ചത്.സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :