1993 മുംബൈ സ്‌ഫോടനം: മേമന്റെ വധശിക്ഷ ശരിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇയാളായിരുന്നു. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് 10 പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു.

കേസില്‍ 11 പ്രതികള്‍ക്കാണ് ടാഡ കോടതി നേരത്തെ വധശിക്ഷ വിധിച്ചത്. മുംബൈ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍, ടൈഗര്‍ മേമന്റെ സഹോദരന്‍ യാക്കൂബ് മേമന് വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്‌ഫോടനത്തിന് വേണ്ട ചെലവിനായുള്ള തുകയും കൊണ്ടു വരികയും വിതരണം ചെയ്തുവെന്നുമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായിരുന്ന യാക്കൂബിന്റെ പേരിലുള്ള കുറ്റം. സ്ഫോടനം നടത്തിയവര്‍ക്ക് യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയതും യാക്കൂബ് ആണെന്നും കീഴ്ക്കോടതി കണ്ടെത്തിയിരുന്നു.

എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് പ്രതികള്‍ ഇതിനോടകം 20 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞു. ഇവരുടെ സാമ്പത്തിക സ്ഥിതിയും വളരെ മോശമാണ്. അതിനാലാണ് ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. കേസില്‍ കീഴ്ക്കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ സഞ്ജയ് ദത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഒന്നവര്‍ഷം തടവില്‍ കിടന്ന സഞ്ജയ് ദത്ത് ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം.

1993ല്‍ മുബൈയില്‍ 14 സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളില്‍ 257 ആളുകള്‍ മരിക്കുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സ്ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് യാക്കൂബ് ദുബായിലേക്ക് പോയിരുന്നു. പിന്നീട് ഇയാള്‍ തിരിച്ചു വന്ന് സി‌ബി‌ഐക്കു മുമ്പാകെ കീഴടങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :