ഞാന്‍ എന്തിനേയോ ഭയക്കുന്നു, പക്ഷേ ധൈര്യം കൈവിടില്ല: മനീഷാ കൊയ്‌രാള

മുംബൈ| WEBDUNIA| Last Modified വ്യാഴം, 3 ജനുവരി 2013 (12:46 IST)
PRO
PRO
ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്ക് വിധേയയാകുന്ന ബോളിവുഡ് നടി മനീഷാ കൊയ്‌രാളയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. മനീഷ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ആദ്യ കീമോയ്ക്ക് വിധേയയാകാന്‍ പോകുന്നു. ഞാന്‍ എന്തിനേയോ ഭയക്കുന്നു. പക്ഷേ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും. ഞാന്‍ പ്രാര്‍ത്ഥനയിലാണ്. കുടുംബത്തിന്റെ പിന്തുണയേക്കുറിച്ചും മനീഷ പറയുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും മനീഷ നന്ദി പറഞ്ഞു.

42കാരിയായ മനീഷയെ അണ്ഡാശയ ക്യാന്‍സറിനെ തുടര്‍ന്ന് ഡിസംബര്‍ 10 ന്യൂയോര്‍ക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :