സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍; അന്വേഷണം വഴിത്തിരിവില്‍

Last Updated: ശനി, 10 ജനുവരി 2015 (10:11 IST)
സുനന്ദ പുഷകറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുണ്ടായത് മല്‍പ്പിടുത്തതിനിടെയെന്ന് എഫ് ഐ ആര്‍‍. എന്നാല്‍ ഈ മുറിവുകള്‍ മരണ കാരണമല്ലെന്നും ഇവ 12 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചോളം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.മരണ സമയത്ത് സുനന്ദ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്

കേസില്‍ ശശി തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സുനന്ദയുടെ മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്യും. കേസില്‍ കേറ്റിയെന്ന മറ്റുരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിയെ ചൊല്ലി സുനന്ദയും തമ്മില്‍ വഴക്കിട്ടിരുന്നെന്നും കാറ്റിയെ ദില്ലി പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്ത് സുനില്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :