10 വര്‍ഷം കഴിയുന്നു; രാജ്യത്തിനേറ്റ ആ മുറിവ് എന്ന് ഉണങ്ങും?
അഹമ്മദാബാദ്|
WEBDUNIA|
PRO
PRO
ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആ മുറിവ് പത്ത് വര്‍ഷത്തിനിപ്പുറവും ഉണങ്ങിയിട്ടില്ല. ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവം നടന്നിട്ട് പത്താണ്ട് പൂര്‍ത്തിയാവുകയാണ്. 2002 ഫെബ്രുവരി 27-നാണ് ഗോധ്ര റെയില്‍വേ സ്റ്റേഷനു സമീപം വച്ച് സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ച് അഗ്നിക്കിരയായത്.
59 കര്‍സേവകര്‍ കൊലപ്പെട്ട ഈ സംഭവത്തിന്റെ തുടര്‍ച്ചയായി രാജ്യചരിത്രത്തിലെ തന്നെ ദാരുണസംഭവമായ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. 1200ലേറെ മുസ്ലീങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു.
ഇന്നും നീതി കിട്ടാതെ, ഉരുകുന്ന മനസ്സുമായി ജീവിക്കുന്ന കലാപത്തിന്റെ ഇരകള്‍ ഒരുവശത്ത്. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ കണ്ണുംനട്ടിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളുമെല്ലാം മറുവശത്ത് ആരോപണങ്ങളില്‍പ്പെട്ട് നില്‍ക്കുകയാണ്.
കലാപവുമായി ബന്ധപ്പെട്ട ഏതാനും ചില കേസുകളില്‍ മാത്രമേ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളൂ. ഗോധ്ര സംഭവത്തിന് ശേഷം നടന്ന ലഹളയേക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മിഷന് ഇതുവരേയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.