ഇന്ത്യന്‍ ബാങ്കിന്റെ ലാഭം 525.93 കോടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (18:26 IST)
ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഏഴ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിന്റെ അറ്റാദായം 525.93 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇത് 491.29 കോടി രൂപയായിരുന്നു.

മൊത്തവരുമാനം 3,505.25 കോടി രൂപയായിട്ട് വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 2,640.58 കോടി രൂപയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :