Widgets Magazine Widgets Magazine

‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

ന്യൂഡല്‍ഹി, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:12 IST)

Widgets Magazine

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും വിവാദ ആള്‍ദൈവം രാധേ മാ. ഗുര്‍മീത് റാം റഹീം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് രാധേ മായുടെ ഈ പ്രതികരണം.
 
തട്ടിപ്പുകാരിയായ ആത്മീയ ഗുരുവെന്ന് നടന്‍ ഋഷി കപൂര്‍ രാധേ മായെ വിശേഷിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഋഷി കപൂറിനെ ഭഗവാന്‍ ശിവന്‍ രക്ഷിക്കട്ടെയെന്നായിരുന്നു രാധേ മായുടെ പ്രതികരണം. ‘ഋഷി കപൂര്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാപവും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 
 
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അരങ്ങേറിയ കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവഹിതമാണെന്നായിരുന്നു അവരുടെ പ്രതികരണം. ‘ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ ആളുകള്‍ക്കൊപ്പം ഞാന്‍ കഴിയുന്നു. 
 
ശിവ ഭഗവാനെ ആരാധിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. വളരെ വിരളമായാണ് ഞാന്‍ വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങാറുള്ളത്. സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്നും അവര്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് ഞാനില്ല. ഞാനൊരു സന്യാസിയോ ഗുരുവോ അല്ല ഒരു അമ്മയാണ്. എല്ലാ സന്യാസിമാരെയും ഗുരുക്കന്മാരെയും ഞാന്‍ ആദരിക്കുവെന്നും രാധേ മാ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബോണസ് മാത്രം ലക്ഷ്യമിട്ട് ഡെപ്യൂട്ടേഷനില്‍ ബെവ്‌കോയിലേക്ക് വരേണ്ട; ഉദ്യോഗസ്ഥരുടെ അത്യാര്‍ത്തിക്ക് കൂച്ചുവിങ്ങിട്ട് മുഖ്യമന്ത്രി

ബിവറേജെസ് കോര്‍പറേഷന്‍ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ണ​​​ത്തി​​​നു വ​​​ൻ​​​തു​​​ക ...

news

ആ സമരം സത്യത്തിനും നീതിയ്ക്കും വേണ്ടിയായിരുന്നു; നഴ്സുമാര്‍ക്ക് സുപ്രിംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ ശുപാര്‍ശ

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഒരു സമരം ...

news

സി കെ ജാനുവിന് കാര്‍ വാങ്ങിക്കൊടുത്തത് കുമ്മനമോ? - വെളിപ്പെടുത്തി ജാനു

ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു രണ്ട് മാസം മുമ്പ് കാര്‍ വാങ്ങിയത് ഒരു വലിയ ...

Widgets Magazine Widgets Magazine