ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്

ദോക്‌ലാം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന്‌ കരസേനാ മേധാവി

Doklam standoff ,  Lieutenant General Bipin Rawat ,  India - China Border ,  India China Border Dispute , Indian Army ,  ദോക്‌ലാം ,  ചൈന ,  ഇന്ത്യന്‍ ആര്‍മി ,  ബിപിൻ റാവത്ത്
ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (10:18 IST)
ദോക് ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാന്‍ സാധ്യതയുണ്ടെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ദോക് ലായിലെ സമാധാനം തകർക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ആശങ്കയുണർത്തുന്നതാണ്.

ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വര്‍ധിക്കാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു. അതിർത്തിയിൽ ചൈന റോഡു നിർമിക്കാൻ ആരംഭിച്ചതിന്റെ പിന്നാലെ ജൂണ്‍ 16നാണ് സംഘർഷം തുടങ്ങിയത്. രണ്ടര മാസം പിന്നിട്ടിട്ടും പ്രദേശത്തെ സ്ഥിതിഗതികളിൽ ഒരു മാറ്റവും വന്നിട്ടില്ല.

ചൈനയുമായി നടന്ന ഫ്‌ളാഗ് മീറ്റിങ്ങില്‍ പഴയ സ്ഥിതിയിലേക്കുതന്നെ തിരിച്ച് പോവാമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. പക്ഷെ അതിനായി നമുക്ക് കൃത്യമായ ഒരു പരിഹാരമാര്‍ഗം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അതിലേക്ക് എത്തിച്ചേരാന്‍ ചൈനയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

നയതന്ത്ര തലത്തിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ ഇനി പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും റാവത്ത് വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചേര്‍ന്ന് പരസ്പര ധാരണയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :