‘മോദിയെ പോലെ വാഗ്ദാനം നല്‍കാന്‍ എനിക്ക് അറിയില്ല, പക്ഷേ ഞാന്‍ നന്നായി പ്രവര്‍ത്തിക്കും’: പരിഹാസവുമായി രാഹുല്‍

സൂറത്ത്, വ്യാഴം, 9 നവം‌ബര്‍ 2017 (11:52 IST)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നാണ് രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസും ബിജെപിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി.
 
അവര്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും, നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയവുമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വളരെ മനോഹരമായി സംസാരിക്കാന്‍ അവര്‍ക്ക് അറിയാം. എനിക്ക് മോദിയെ പോലെ സംസാരിക്കാന്‍ അറിയില്ലെന്നും എന്നാല്‍ തനിക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. സൂറത്തില്‍ വ്യാവസായിക പ്രതിനിധികള്‍ക്ക് മുന്‍പില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ട്രം‌പിന് ഗംഭീര സ്വീകരണവുമായി ചൈന

ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ചൈനയില്‍. ട്രം‌പ് ...

news

യുഡിഎഫ് വെച്ച കമ്മിഷൻ ആണ്, അവരുടെ കണ്ടെത്തലുകൾ അതീവ ഗുരുതരം: വി എം സുധീരൻ

സോളാർ കമ്മിഷൻ റിപ്പോർട്ട് അതൂവ ഗുരുതരമെന്ന് മുൻ കെ‌പിസിസി അധ്യക്ഷൻ വി എം സുധീരൻ. യു ഡി ...

news

സോളാർ റിപ്പോർട്ട് സർക്കാർ തിരുത്തി? - ആരോപണവുമായി പ്രതിപക്ഷം

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സോളാർ അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ ...

news

സരിതയെ അറിയില്ലെന്ന് ഇനി പറയാൻ കഴിയില്ല, ശക്തമായ അഞ്ചു തെളിവുകൾ; ഇനി ഉമ്മൻചാണ്ടി എങ്ങനെ ന്യായീകരിക്കും?

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ...

Widgets Magazine