Widgets Magazine Widgets Magazine

‘ഒന്നും വേണ്ടിയിരുന്നില്ല’ - സൂപ്പര്‍‌താരം ഇപ്പോള്‍ ചിന്തിക്കുന്നത് ഇങ്ങനെ ആയിരിക്കും!

ന്യൂഡല്‍ഹി, ചൊവ്വ, 18 ജൂലൈ 2017 (11:32 IST)

Widgets Magazine

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം. ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് എല്ലാത്തിനും തുടക്കം. ‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്‌ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
 
എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവും ആക്ഷേപവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. കയ്യില്‍ നെയില്‍പോളിഷ് ഇടുന്നത് ഇസ്ലാമിന് ചേരുന്നതല്ലെന്നും കൈയും മുഖവും മറയ്ക്കാന്‍ ഭാര്യയോട് പറയണമായിരുന്നു എന്ന് ചിലര്‍ കമന്റിട്ടു.
 
ഭാര്യയുടേയോ മറ്റ് മുസ്‌ലീം സ്ത്രീകളുടേയോ ഫോട്ടോ വെച്ച് ഫേസ്ബുക്കില്‍ അപ്‌ഡേഷന്‍ നടത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് മറ്റൊരാള്‍ . ‘ഇന്ന് മുഖത്തിന്റെ പാതി മറച്ച ഫോട്ടോയിടും നാളെ മുഖം മുഴുവന്‍ കാണിച്ചുള്ള ഫോട്ടോയും അതുകഴിഞ്ഞാല്‍ ഹിജാബ് ഇല്ലാതെയുള്ള ഫോട്ടോയും പിന്നെ വസ്ത്രമില്ലാത്ത ഫോട്ടായിയിരിക്കും ഇടാന്‍ പോകുന്ന‘തെന്നുമായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.
 
അതേസമയം ഇര്‍ഫാനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. താങ്കള്‍ മാത്രം കാണേണ്ട സൗന്ദര്യം നാട്ടുകാരെ കാണിക്കുന്നത് ശരിയാണോയെന്നും പരലോകത്ത് ചെല്ലുമ്പോള്‍ മറുപടി പറയേണ്ടി വരുമെന്നുമാണ് കമന്റിലൂടെയുള്ള ചിലരുടെ പരിഹാസം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത്, വന്ദേമാതരമെങ്കിലും ചൊല്ലിക്കൂടേ: സുഗതകുമാരി

ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടന വേദിയില്‍ ...

news

ഇതൊരു പവിത്ര ദ്വീപ്, ഇവിടെ കണ്ടതൊന്നും പുറത്തുപറയാന്‍ പാടില്ല!

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പാകും തോന്നുക. അതെന്താ? ...

news

ഒരു മുസ്‌ലീം സ്ത്രീ നെയില്‍പോളിഷ് ഉപയോഗിക്കുമോ?; ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത പത്താനോട് മതമൗലിക വാദികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ...

news

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്താൻ പൾസർ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു; ചോദ്യം ചെയ്യലില്‍ ദിലീപിനെ കുടുക്കി പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് ...

Widgets Magazine Widgets Magazine