ഒരു മുസ്‌ലീം സ്ത്രീ നെയില്‍പോളിഷ് ഉപയോഗിക്കുമോ?; ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത പത്താനോട് മതമൗലിക വാദികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം

ന്യൂഡല്‍ഹി| AISWARYA| Last Modified ചൊവ്വ, 18 ജൂലൈ 2017 (11:11 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം. തന്റെ ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഇര്‍ഫാന്‍ പത്താന് നേരെ സൈബര്‍വാദികള്‍ രംഗത്തെത്തിയത്. ‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞ് കൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്‌ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ ഇട്ടത്.

എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നും. കയ്യില്‍ നെയില്‍പോളിഷ് ഇടുന്നത് ഇസ് ലാമിന് ചേരുന്നതല്ലെന്നും കൈയും മുഖവും മറയ്ക്കാന്‍ ഭാര്യയോട് പറയണമെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍.

ഇന്ന് മുഖത്തിന്റെ പാതി മറച്ച ഫോട്ടോയിടും നാളെ മുഖം മുഴുവന്‍ കാണിച്ചുള്ള ഫോട്ടോയും അതുകഴിഞ്ഞാല്‍ ഹിജാബ് ഇല്ലാതെയുള്ള ഫോട്ടോയും പിന്നെ വസ്ത്രമില്ലാത്ത ഫോട്ടായിയിരിക്കും ഇടാന്‍ പോകുന്നതെന്നുമായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.

അതേസമയം
ഇര്‍ഫാനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. ഇസ്‌ലാമിന്റെ മഹത്വത്തെ അറിയാന്‍ ശ്രമിക്കാതെയാണ് ചിലര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നും കമന്റുകള്‍ വന്നിരുന്നു.

നേരത്തെ സ്ലീവ് ലെസ് വസ്ത്രമണിഞ്ഞ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് നേരെയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു. ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ അന്നു വന്ന കമന്റുകള്‍ക്ക് ഷമി ചുട്ട മറുപടി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :