സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടു വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഷിന്‍ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് സോണിയയും രാഹുലും നേരത്തെ പ്രതികരിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്ന നിലപാടായിരുന്നു ഇരുവരും സ്വീകരിച്ചത്.
സ്വവര്‍ഗ രതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. അതിനൊപ്പമാണ് വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയത്.