സോണിയയെയും രാഹുലിനെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും മകനും ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഹീരാലാല്‍ റേഗറാണ് പരാമര്‍ശം നടത്തിയത്.
ബിജെപി അധികാരത്തിലേറിയാല്‍ സോണിയയേയും രാഹുലിനേയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തും. തോങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് റേഗറിന്റെ പ്രതികരണം.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.