സിംഹക്കൂട്ടത്തിന് നടുവില്‍ വിറച്ച് ഇന്ത്യന്‍ യുവതിയുടെ പ്രസവം; ഞെട്ടിക്കുന്ന സംഭവം പുറത്ത് !

പ്രസവം നടന്നത് സിംഹങ്ങള്‍ക്ക് നടുവില്‍ നിന്ന്; മറക്കുമോ ഈ അമ്മ ആ പ്രസവം !

അഹമ്മദാബാദ്| AISWARYA| Last Modified ശനി, 1 ജൂലൈ 2017 (11:57 IST)
വാഹനങ്ങളില്‍ പ്രസവിക്കുന്ന സംഭവം ഇത് ആദ്യമല്ല. എന്നാല്‍ രക്ത,മാംസ ദാഹികളായ സിംഹങ്ങള്‍ക്ക് നടുവില്‍, ഭയന്ന് വിറച്ച് പ്രസവിക്കേണ്ടി വരുന്നത് ഇതാദ്യമാണ്. മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന എന്നത് പ്രസവ വേദനയാണ്. അത് സിംഹക്കൂട്ടത്തിനിടയില്‍ വച്ച് അനുഭിക്കേണ്ടി വരിക എന്ന് പറയുന്നത് എത്ര ഭയാനകം ആയിരിക്കും അല്ലേ. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്നത്.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന മങ്കുബെന്‍ മക്വാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഹമ്മദാബാഗിലെ ലുനാസാപുര്‍ സ്വദേശിനിയാണ് മങ്കുബെന്‍. ജാഫര്‍ബാദിലെ ആശുപത്രിയില്‍ എത്തണമെങ്കില്‍ സിംഹവും നരിയും പുലിയും ഒക്കെയുള്ള കാട് കടക്കണം.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ശേഷം ആയിരുന്നു മങ്കുബെന്നിന് പ്രസവ വേദന വന്നത്. എന്നാല്‍ പൂര്‍ണ ഗര്‍ഭിണിയായ മങ്കുബെന്നിനേയും കൊണ്ട് ആംബുലന്‍സ് യാത്ര തുടങ്ങി. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ കൂട്ടിനുളളത് പുരുഷ നഴ്‌സ് ആയ അശോക് മക്വാന എന്ന യുവാവ് മാത്രം.

എന്നാല്‍ കാട് പാതി പിന്നിടും മുമ്പ് തന്നെ മങ്കുബെന്നിന് പ്രസവ വേദന തുടങ്ങി. പിന്നെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആംബുലന്‍സ് കാട്ടില്‍ നിര്‍ത്തി വാഹനത്തില്‍ തന്നെ പ്രസവം നടത്തേണ്ട സ്ഥിതി.
പുരുഷ നഴ്‌സ് ആയ അശോക് ഉടന്‍ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. പ്രസവമെടുക്കാനുള്ള നിര്‍ദ്ദേശം അവര്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ വനത്തിന് നടുവില്‍ പുലര്‍ച്ചെ മനുഷ്യമണം കിട്ടിയതോടെ സിംഹങ്ങളുടെ കൂട്ടമാണ് ആംബുലന്‍സിന് ചുറ്റും എത്തിയത്. 12 സിംഹങ്ങള്‍. ആംബുലന്‍സ് ഡ്രൈവര്‍ രാജുവിന്റെ ധൈര്യമാണ് ശരിക്കും ഇവര്‍ക്ക് തുണയായത്. ഈ സമയം മങ്കുബെന്നിന്റെ പ്രസവം നടക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :