വിധി കേട്ട് കസബ് പുഞ്ചിരിച്ചു; ദയാഹര്‍ജിയെക്കുറിച്ച് മൌനം
മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ തന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച വിവരം പാക് ഭീകരന്‍ അജ്മല്‍ കസബ് അറിഞ്ഞത് ശനിയാഴ്ച. പുഞ്ചിരിയോടെയാണ് കസബ് വിധിപ്പകര്‍പ്പ് വാങ്ങിയത്.
കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലില്‍ വിധിപ്പകര്‍പ്പ് ലഭിക്കാന്‍ വൈകി. അത് ലഭിച്ച ശേഷം മാത്രമാണ് കസബിനെ കാര്യം ധരിപ്പിച്ചത്.
ദയാഹര്‍ജി സമര്‍പ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കസബിന് മൌനമായിരുന്നു. ജയില്‍ സൂപ്രണ്ട് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
2008 നവംബറില്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയതും 166 പേരെ വധിച്ചതുമാണ് കസബിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരന്‍ ആണ് ഇയാള്‍.