ലാലുപ്രസാദ് ജയിലിലെത്തി; വിധികേട്ട് ആരോടും മിണ്ടാതെ പുറത്തേക്ക്

റാഞ്ചി| WEBDUNIA|
PRO
PRO
കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ബിര്‍സാ മുണ്ട സെണ്ട്രല്‍ ജയിലിലെത്തി. ഒക്ടോബര്‍ മൂന്നിന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ലാലു ശിക്ഷാവിധി കേള്‍ക്കുക. വിധികേട്ട് ആരോടും മിണ്ടാതെ ഉത്തരങ്ങള്‍ നല്‍കാതെ അദ്ദേഹം പുറത്തിറങ്ങി. സ്വന്തം കാറിലാണ് ലാലു പ്രസാദ് യാദവ് ജയിലിലെത്തിയത്. വിധി കേള്‍ക്കാന്‍ കോടതിയിലെത്തുമ്പോള്‍ സന്തോഷവാനായി കാണപ്പെട്ട ലാലുപ്രസാദ് അണികളെ കൈപൊക്കി കാട്ടിയാണ് അകത്തേക്ക് പോയത്.

വിധിയെത്തുടര്‍ന്ന് ലാലുവിന്റെ എംപി സ്ഥാനം നഷ്ടമായി. ജനപ്രതിനിധകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകും എന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. വിധിക്കു ശേഷം ലോക്‌സഭാംഗത്വം നഷ്ടമാകുന്ന ആദ്യ രാഷ്ട്രീയനേതാവാണ് ലാലുപ്രസാദ് യാദവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :