രേഖകളില്ലാതെ 50 ലക്ഷവുമായി മലയാളി പിടിയില്‍

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (13:07 IST)
PRO
കേരളത്തിലേക്ക് രേഖകളില്ലാതെ 50 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച മലയാളി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് (35) പിടിയിലായത്.

പണവുമായി തിരുവനന്തപുരം മെയിലില്‍ കയറാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ ഫ്ലവര്‍ ബസാറില്‍നിന്ന് കൊച്ചിയിലെ ഒരാള്‍ക്ക് നല്‍കാനായി കൈമാറിയ പണമാണെന്ന് മാത്രമാണെന്നാണ് ഫൈസല്‍ പ്രതികരിച്ചത്

പണം കൈവശംവെച്ചതിന് ആവശ്യമായ രേഖകളൊന്നുമുണ്ടായിരുന്നില്ല. ഫ്ലവര്‍ ബസാറില്‍നിന്ന് പണം കൈമാറിയയാളുടെ മൊബൈല്‍ നമ്പറിലേക്ക് പൊലീസ് വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :