യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ പ്രാണവായു കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:03 IST)

Widgets Magazine

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ശിശുക്കളാണ്. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലുള്ള ഞെട്ടിപ്പിക്കുന്ന കണക്കാണിത്. 
 
കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300ല്‍ അധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. നവജാത ശിശുക്കളുടെ തൂക്കക്കുറവാണ് കുട്ടികളുടെ മരണത്തിനു കാരണമാകുന്നതെന്നാണ് അധികാരികളുടെ വിശദീകരണം.
 
അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതാണെങ്കിലും തീരുമാനമെടുക്കാതെ കുടുംബാംഗങ്ങൾ അതു വൈകിപ്പിക്കാറുണ്ട്. പലപ്പോഴും ഇത് കുട്ടികളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും ഇവര്‍ പറയുന്നു.
 
 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാമലീല റിലീസ് ചെയ്യണം, നല്ല പടമാണെങ്കില്‍ ജനങ്ങള്‍ കാണണം; വിനയന്‍

ദിലീപിന്റെ രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന്‍ വിനയന്‍. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ...

news

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ...

news

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ...

news

സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം നെയ്യാറ്റിന്‍‌കര

തിരുവനന്തപുരത്തെ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ...

Widgets Magazine