മദ്യം കണ്ടെത്തിയ സംഭവം: എഎപി എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി| Joys Joy| Last Updated: വ്യാഴം, 12 ഫെബ്രുവരി 2015 (19:51 IST)
വീടിനു സമീപമുള്ള ഗോഡൌണില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്‌മി പാര്‍ട്ടി എം എല്‍ എ നരേഷ് ബല്യാണെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. 38കാരനായ ബല്യാണ്‍ ഉത്തംനഗര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് നേരത്തെ തന്നെ ബല്യാണിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ തനിക്ക് അന്വേഷണവുമായി സഹകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഫെബ്രുവരി ഏഴിനു ശേഷം ബല്യാണെ അന്വേഷണത്തിനായി വിളിപ്പിക്കാമെന്ന് വിചാരിച്ചിരുന്നെങ്കിലും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തിരക്കിലായിരുന്നതിനാലാണ് ഫെബ്രുവരി 10നു ശേഷം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണന്‍ ബി എസ് ബസ്സി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :